About This Blog

Arang is the cultural forum of malayalees employed with Rasgas and Qatargas. Arang is the only recognised and approved Malayalee organization based in Al-Khor Community.This web mainly features the updates and pictures of the events conducted by Arang.

പതിനെട്ടാമത്തെ ആന (ഡോക്യുമെന്ടറി ചിത്രം)

 ‘അൽ-വഹ ക്ലബിലെ ‘ഉം ഗാൻ റൂമിൽ’ നവംബർ-23 നു ശനിയാഴ്ച ,വൈകുന്നേരം “പതിനെട്ടാമത്തെ ആന’’എന്ന ഡോക്യുമെന്ടറി ചിത്രം  പ്രദർശിപ്പിച്ചു. ‘പാണ്ട’ അവാർഡ്‌ നേടിയ ഈ ചിത്രം,
 കേരളീയ പശ്ചാത്തലത്തിൽ കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ മുൻനിർത്തി അൻപു മീഡിയ ട്രസ്റ്റ്‌ എറണാകുളം നിർമ്മിച്ചിട്ടുള്ളതാണ്. സൂക്ഷ്മവും വ്യത്യസ്തവുമായ സർഗാത്മക അന്വേഷണത്തിനുള്ള ഒരു ശ്രമമാണ് അഞ്ചര വർഷം എടുത്ത് കേരളത്തിലെ ചലച്ചിത്ര പ്രവർത്തകർ അവരുടെ കൂട്ടായ്മയിലൂടെ നിർമിച്ചിട്ടുള്ള “പതിനെട്ടാമത്തെ ആന’.
പ്രകൃതിയെയും മൃഗങ്ങളെയും സ്നേഹിക്കാൻ ഓർമ്മിപ്പിക്കുന്ന ഈ ചിത്രം എല്ലാവർക്കും നല്ലൊരു അനുഭവമായിരിന്നു.
അതിനു ശേഷമുള്ള സംവാദത്തിലും നിറയെ പേർ പങ്കെടുത്തു.


ARANG-SARGA SAMANWAYAM 2013


അരങ്ങിന്റെ പതിനഞ്ചാമത് വാര്‍ഷികാഘോഷം “സര്‍ഗ സമന്വയം 2013നവംബര്‍ 8 നു അൽവഹ ക്ലബ്‌ ബോൾ  റൂമിൽ നടന്നു

കേരളത്തിന്റെ തനതു സംഗീത നൃത്ത ദൃശ്യ കലകള്‍ അതിമാനോഹരമായി കോര്‍ത്തിണക്കിയ “സര്‍ഗ സമന്വയം 2013” തുടക്കം മുതല്‍ ഒടുക്കം വരെ ഹാസ്യാത്മകമായി,നാടകീയ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ടു. അരങ്ങിലെ കലാകാരന്മാരുടെയും കലാകാരികളുടെയം കലാപ്രകടനങ്ങള്‍ നിങ്ങളുടെ കണ്ണിനും, കാതിനും മനസ്സിനും കുളിര് നല്കുന്ന നിറവുമുള്ള കാഴ്ചകളായി മാറി.
നമുക്കും നമ്മുടെ കുട്ടികള്‍ക്കും മലയാളത്തിന്റെ മനോഹാരിത നേരില്‍ അറിയാന്‍ കഴിഞ്ഞ അസുലഭ മുഹൂര്‍ത്തങ്ങൾ അരങ്ങിന്റെ ചരിത്രത്തിലെ ഒരവിസ്മരണീയ അനുഭവമായിരിക്കും.